ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്ററായി ജയന്ത് നായർ ചുമതലയേറ്റു

ഏക്‌നാഥ് ഷിൻഡെയുടെ അറുപതാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് നേരിട്ട് മുഖ്യമന്ത്രി തന്നെ കൈമാറിയത്
ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്ററായി ജയന്ത് നായർ ചുമതലയേറ്റു

മഹാരാഷ്ട്ര: സാമൂഹ്യ പ്രവർത്തകനും മുംബൈ മലയാളിയുമായ ജയന്ത് നായരെ ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്ററായി നിയമിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അറുപതാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് നേരിട്ട് മുഖ്യമന്ത്രി തന്നെ കൈമാറിയത്.

പാർട്ടിക്ക് തന്നിൽ ഏൽപ്പിച്ച വിശ്വാസത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ജയന്ത് നായർ പറഞ്ഞു. താനെ നായർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയായ ജയന്ത് നായർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുഹൃത്ത് കൂടിയാണ്. മുംബൈയിൽ ജനിച്ചു വളർന്ന ജയന്ത് നായർ മുംബൈ മുളുണ്ടിൽ കുടുംബ സമേതം താമസിക്കുന്നു. സ്വദേശം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com