

മുംബൈയിലെ ഫാക്‌റ്ററിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം
മുംബൈ: മഹാരാഷ്ട്ര ഭിവണ്ടിയിൽ വൻ തീപിടിത്തം. സാരവലി ഗ്രാമത്തിലെ ഡൈയിങ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴിസ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വലിയ പൊട്ടിത്തെറി ശബ്ദത്തോടെ തീ പടർന്ന് പിടിക്കുകയായിരുന്നു. രാവിലെ ആയതിനാൽ ജീവനക്കാരാരും സ്ഥലത്തുണ്ടാകാത്തതിനാൽ വൻ അപകടം ഒഴി. ആളപായമില്ലെന്നാണ് വിവരം. എന്നാൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.