മഹാരാഷ്ട്ര ഗവര്‍ണറായി ജിഷ്ണുദേവ് വര്‍മ

തെലങ്കാന മുന്‍ ഗവര്‍ണറാണ്
Jishnu Dev Verma appointed as Maharashtra Governor

മഹാരാഷ്ട്ര ഗവര്‍ണറായി ജിഷ്ണുദേവ് വര്‍മ

Updated on

മുംബൈ: മഹാരാഷ്ട്രയുടെ ഗവര്‍ണറായി ജിഷ്ണുദേവ് വര്‍മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അംഗവും തെലങ്കാന മുന്‍ ഗവര്‍ണറുമാണ് ജിഷ്ണുദേവ് വര്‍മ.

സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ക്ക് ഇന്ത്യന്‍ നാവികസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-ന് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവരഥ് മഹാരാഷ്ട്ര ഗവര്‍ണറുടെ അധികച്ചുമതല വഹിച്ചുവരികയായിരുന്നു.

logo
Metro Vaartha
www.metrovaartha.com