വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 482 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു, 2 പേർ കൂടി അറസ്റ്റിൽ

ബോംബെ ഇന്റർനാഷണൽ കൺസൾട്ടൻസി എന്ന പേരിൽ ദക്ഷിണ മുംബൈയിലാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്
job scam
job scam
Updated on

മുംബൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച കേസിൽ 2 പേർകൂടി പിടിയിൽ. പബൻ ഹൽദാർ, മുഹമ്മദ് മൻസൂരി എന്നീ പശ്ചിമ ബംഗാൾ സ്വദേശികളാണ് പിടിയിലായത്. ബോംബെ ഇന്റർനാഷണൽ കൺസൾട്ടൻസി എന്ന പേരിൽ ദക്ഷിണ മുംബൈയിലാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്. സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരിൽ നിന്ന് 482 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് "ബോംബെ ഇന്റർനാഷണൽ കൺസൾട്ടൻസി" ഉദ്യോഗാർഥികളെ കബളിപ്പിച്ച അഞ്ചംഗ സംഘത്തെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ 7 പേരായി പ്രതികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com