ജോഗേശ്വരി ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

സെപ്റ്റംബര്‍ 6ന് രാവിലെ 10ന്
Jogeshwari East Malayali Welfare Association Annual General Meeting

ജോഗേശ്വരി ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

Updated on

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം 2026 സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 10 ന് നടക്കും. ജോഗേശ്വരി ഈസ്റ്റില്‍ ശ്രീരാം മന്ദിര്‍ വൈഷ്ണവ് ട്രസ്റ്റിന് എതിര്‍വശത്തുള്ള സന്ത് ശിരോമണി രോഹിത് ദാസ് സമാജ് കേന്ദ്ര ഹാളിലാണ് യോഗം ചേരുന്നത്.

അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി രഞ്ജിനി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീജ സുനില്‍ കാപ്പാചേരി വരവ്-ചെലവ് കണക്കുകളും അവതരിപ്പിക്കും. വരവ്-ചെലവ് കണക്കുകള്‍ക്ക് പുറമേ ഓഡിറ്റ് റിപ്പോര്‍ട്ടും യോഗത്തില്‍ സമര്‍പ്പിക്കും.

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ ക്ഷേമം, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. അസോസിയേഷനില്‍ അംഗത്വമുള്ള 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രസിഡന്‍റ്: സുനില്‍കുമാര്‍- 9967646057

logo
Metro Vaartha
www.metrovaartha.com