ഷിൻഡെയുടെ ശിവസേനയിൽ ചേർന്നത് ഇഡി ജയിലിലാക്കാതിരിക്കാൻ: രവീന്ദ്ര വൈകർ

കേന്ദ്ര ഏജൻസി അദ്ദേഹത്തിനെതിരെ പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു
Ravindra Vaikar
Ravindra Vaikar

മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് താൻ യുബിടിയിൽ നിന്നും കൂറുമാറിയതെന്ന് പ്രസ്താവിച്ച് മുംബൈ നോർത്ത്-വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ ശിവസേന സ്ഥാനാർത്ഥി രവീന്ദ്ര വൈക്കർ. ജോഗേശ്വരിയിലെ സിവിക് പ്ലോട്ടിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അദ്ദേഹത്തിനെതിരെ പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി അറിയപ്പെട്ടിരുന്ന വൈക്കർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഒരു മറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സമ്മതിച്ചു.

അതേസമയം ഈ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം ഇത് നിരാകരിച്ചു. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com