സണ്ണി ജോസഫ് മികച്ച നേതാവെന്ന് ജോജോ തോമസ്

കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരും
Jojo Thomas says Sunny Joseph is a great leader

മുംബൈയില്‍ പ്രചാരണസമയത്ത്

Updated on

മുംബൈ: കെപിസിസിയുടെ പുതിയ പ്രസിഡന്‍റായി അഡ്വ.സണ്ണി ജോസഫ് നിയോഗിക്കപ്പെട്ടത് പാര്‍ട്ടിക്ക് കരുത്തേകുമെന്നും കേരളത്തില്‍ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രാപ്തനാണെന്നും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റക്കെട്ടാക്കി മുന്നോട്ടു നയിക്കുന്നതിനായി അനുഭവ സമ്പന്നനായ നേതാവാണെന്നും ജോജോ തോമസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു സമയത്ത് മുംബൈയില്‍ പ്രചരണത്തിനുണ്ടായിരുന്നുവെന്നും 24 കുടുംബ യോഗങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com