
ഓണാഘോഷം
മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 3 മണിവരെ ഹോളി ഏഞ്ചല്‍സ് ഹൈസ്‌കൂള്‍ & ജൂനിയര്‍ കോളേജ് അങ്കണത്തില്‍ അരങ്ങേറും.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മുഖ്യാതിഥിയായിരിക്കും. വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. റോയ് മാത്യു ജോണ്‍ ഉപമുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ചാണ് ആഗോള സംഘടനയുടെ മഹാരാഷ്ട്രയിലെ ആദ്യ ഓണാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചത്.
പൂക്കളമത്സരം, മാവേലി വരവേല്‍പ്പ്, തിരുവാതിര, നാടന്‍പാട്ടുകള്‍ നൃത്തങ്ങള്‍, വടംവലി മത്സരം തുടങ്ങി ഓണത്തിന്റെ മഹത്വം വിളിച്ചോതുന്ന ആഘോഷ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാവിലെ 8 മണിയോടെ പൂക്കളമത്സരം ആരംഭിക്കും.
തുടര്‍ന്ന് 10 മണിക്ക് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും. ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികള്‍ തുടരും.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ വിവിധ മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും.
ഡോ. ഉമ്മന്‍ ഡേവിഡ് (പാട്രണ്‍), ഡോ. റോയ് മാത്യു ജോണ്‍ (പ്രസിഡന്റ്), ഡൊമിനിക് പോള്‍ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍) എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9833825505