ജ്വാല പുരസ്‌കാര വിതരണം നടത്തി

ഹ്യൂമന്‍ റൈറ്റ്‌സ് ജസ്റ്റിസ് വിജിലന്‍സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ആശ മുഖ്യാതിഥിയായിരുന്നു

Jwala Awards were presented

ജ്വാല പുരസ്‌കാര വിതരണത്തില്‍ നിന്ന്

Updated on

മുംബൈ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുംബൈയില്‍ നിന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ നേതൃത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാര വിതരണം നടത്തി. ഹ്യൂമന്‍ റൈറ്റ്‌സ് ജസ്റ്റിസ് വിജിലന്‍സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ആശ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായ രമേശ് കലംമ്പോലി, ജോജോ തോമസ്, പ്രേംലാല്‍, ജയന്ത് നായര്‍, മധുസൂദന്‍ ആചാരി, ഡോക്ടര്‍ ശശികല പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുംബൈയില്‍ നിന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ജ്വാല മാസിക ഏര്‍പ്പെടുത്തിയ ഇരുപത്തിയേഴാമത് പുരസ്‌കാര ദാന ചടങ്ങ് നവി മുംബൈ ബാലാജി ബാങ്ക്യുറ്റ് ഹാളില്‍ നടന്നു. ജൂണ്‍ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഹ്യൂമന്‍ റൈറ്റ്‌സ് ജസ്റ്റിസ് വിജിലന്‍സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ആശ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായ രമേശ് കലംമ്പോലി, ജോജോ തോമസ്, പ്രേംലാല്‍, ജയന്ത് നായര്‍, മധുസൂദന്‍ ആചാരി, ഡോക്ടര്‍ ശശികല പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

ഡോ മധുസൂദനന്‍ എസ്, എം കെ ശശിധരന്‍ പിള്ള, ദിനേശ് നായര്‍, പി മാധവന്‍കുട്ടി, ഡോ,ശശികല പണിക്കര്‍, സുമ മുകുന്ദന്‍, വിജയന്‍ ബാലകൃഷ്ണന്‍, കൃഷ്ണന്‍ ഉണ്ണി മേനോന്‍, വാഹിദ സി എ, സന്തോഷ് കാഡെ, ആശ എം ബി തുടങ്ങിയവര്‍ പുരസ്‌കാരം ഏറ്റു വാങ്ങി.തുടര്‍ന്ന് ഘണ്‍സോളി വനിതാ സംഘത്തിന്‍റെ തിരുവാതിര കളിയും ഹിന്ദി മറാഠി സിനിമാ സീരിയല്‍ നടന്‍ ആനന്ദ് പരദേശി അവതരിപ്പിച്ച ഡാന്‍സ് ഡ്രാമ കലാവിരുന്നും അരങ്ങേറി.ജ്വാല ചീഫ് എഡിറ്റര്‍ ഗോപി നായര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com