
ഷാഫി പറമ്പില്‍
മുംബൈ: മുംബൈ ആസ്ഥാനമായ കടത്തനാടന്‍ കുടുംബ കൂട്ടായ്മയുടെ എട്ടാമത് വാര്‍ഷികാഘോഷ പരിപാടികള്‍ ജൂലൈ 13 ഞായറാഴ്ച വൈകീട്ട് 5.30 ന് അരങ്ങേറും. നവി മുംബൈ വാശി സിഡ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ വടകര എം.പി. ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വടകര എംഎല്‍എ കെ.കെ. രമ മുഖ്യാതിഥിയായിരിക്കും.
സ്വന്തം കര്‍മ്മപാതയില്‍ നൂറുവര്‍ഷം പിന്നിട്ട രാജ്യത്തെ ഏറ്റവും മികച്ച ലേബര്‍ സൊസൈറ്റികളിലൊന്നായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് ഗ്ലോബല്‍ കടത്തനാടന്‍ പുരസ്‌കാരം നല്‍കി ആദരിക്കും. സിനിമാ സീരിയല്‍ താരം വീണ നായര്‍ വിശിഷ്ടാതിഥിയായിരിക്കും.