കൈരളി ആര്‍ട്‌സ്, കള്‍ച്ചറല്‍ & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

നാനൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു
Kairali Arts, Cultural & Welfare Association Onam Celebration

കൈരളി ആര്‍ട്‌സ്, കള്‍ച്ചറല്‍ & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

Updated on

നവിമുംബൈ: കൈരളി ആര്‍ട്‌സ്, കള്‍ച്ചറല്‍ & വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി. രാവിലെ 10ന് പ്രസിഡന്‍റ് ജി. കോമളന്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

സെക്രട്ടറി ഇ. രാമദാസന്‍, ട്രഷറര്‍ ബിനൂ പാപ്പച്ചന്‍, ജോയിന്‍റ് ട്രഷറര്‍ എം. കെ. വി. സുരേഷ്, വൈസ് പ്രസിഡന്‍റ് ടി. ആര്‍. ചന്ദ്രന്‍, സീനിയര്‍ കമ്മിറ്റി അംഗങ്ങളായ ജോസഫ് സ്‌കറിയ, ശ്രീജിത്ത്, ദേവദാസന്‍, ഭാര്‍ഗവി ഗോവിന്ദന്‍, ബിജു ഗോവിന്ദന്‍, രമേശന്‍, തമ്പാന്‍, ഹരിദാസന്‍, പ്രേമരാജന്‍, മുരളി സുരേന്ദ്രന്‍ എന്നിവരും ലേഡീസ് കണ്‍വീനര്‍ ശീബാ കോമളന്‍, ബിനു സാബു എന്നിവര്‍ പ്രസംഗിച്ചു.

ഏകദേശം നാനൂറോളം കൈരളി കുടുംബാംഗങ്ങള്‍ പങ്കെടുത്ത ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു

logo
Metro Vaartha
www.metrovaartha.com