കൈരളി സമാജം കൽവ ഓണം ആഘോഷിച്ചു

ഓണാഘോഷം ഒക്ടോബർ 20ന് കൽവ അയ്യപ്പ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നടന്നു.
Kairali Samaj celebrated Kalva Onam
കൈരളി സമാജം കൽവ ഓണം
Updated on

താനെ: കൽവയിലെ പ്രധാന മലയാളി സംഘടനകളിൽ ഒന്നായ കൈരളി സമാജത്തിന്‍റെ ഓണാഘോഷം ഒക്ടോബർ 20ന് കൽവ അയ്യപ്പ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നടന്നു.

സമാജം പ്രസിഡന്‍റ് ഉപേന്ദ്രമേനോൻ സെക്രട്ടറി, ശശികുമാർ നായർ കൂടാതെ മുതിർന്ന അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ദീപ്തിയുടെ ഈശ്വര പ്രാർഥനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു.

സമാജം വനിതാ വിഭാഗം ചേർന്നവതരിപ്പിച്ച കൈക്കൊട്ടികളി, വഞ്ചിപ്പാട്ട് മോഹിനിയാട്ടം, നൃത്തനൃത്തങ്ങൾ, മുകുന്ദൻ മേനോൻ ആലപിച്ച ഗാനങ്ങളും കൊണ്ട് ആഘോഷ പരിപാടികൾ ശ്രദ്ധേയമായി. ചടങ്ങിൽ ഇക്കഴിഞ്ഞ SSC HSC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ക്വാഷ് അവാർഡ് നൽകി അനുമോദിച്ചു. ജയപ്രകാശ്, പ്രേമചന്ദ്രൻ, രാധാകൃഷ്ണൻ, മന്മദ കുമാർ, കമ്മിറ്റി മെമ്പർമാർ എന്നിവർ ഏകോപനം നിർവഹിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com