കൈരളി വൃന്ദാവൻ ഓണാഘോഷം ഒക്ടോബർ 27ന്

onam celebration
കൈരളി വൃന്ദാവൻ ഓണാഘോഷം ഒക്ടോബർ 27ന്
Updated on

താനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്‍റെ ഈവർഷത്ത ഓണാഘോഷം വിവിധ കലാപരിപാടികളോടെ കൊണ്ടാടുന്നതാണ്. ഒക്ടോബർ 27ന് ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 2 മണിവരെ നക്ഷത്ര ഹാളിൽ നടക്കുന്ന ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്‍റ് എം. ആർ. സുധാകരൻ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും.

തുടർന്ന് ശാലിനി പ്രസാദിന്‍റെയും കെ. എം. സുരേഷിന്‍റെയും നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, നാടോടി നൃത്തം, ഗാനാലാപനം, മഹാബലിയുടെ എഴുന്നള്ളത്ത് എന്നീ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: 98195 46150, 92233 68243

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com