കല്യാണ്‍ സെന്‍ട്രല്‍ കൈരളി സമാജം ഓണാഘോഷം 6ന്

അനീഷ് രവി മുഖ്യാതിഥിയാകും
Kalyan Central Kairali Samajam's Onam celebrations on the 6th.

കല്യാണ്‍ സെന്‍ട്രല്‍ കൈരളി സമാജം ഓണാഘോഷം 6ന്

Updated on

കല്യാണ്‍: കല്യാണ്‍ സെന്‍ട്രല്‍ കൈരളി സമാജത്തിന്‍റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സെപ്റ്റംബര്‍ 6 ഞായറാഴ്ച സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് ആഘോഷ പരിപാടികള്‍ക്ക് തിരിതെളിയും. സമാജം പ്രസിഡന്‍റ് പോള്‍ പറപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സിനിമാ-ടെലിവിഷന്‍ താരം അനീഷ് രവി മുഖ്യാതിഥിയായി പങ്കെടുക്കും.

കെയര്‍ 4 മുംബൈ പ്രസിഡന്‍റ് എം കെ നവാസ്, ജനറല്‍ സെക്രട്ടറി പ്രിയ വര്‍ഗീസ് തുടങ്ങി സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിവിധ കലാപരിപാടികള്‍, വടംവലി ഉള്‍പ്പെടെയുള്ള ഓണക്കളികള്‍, പരമ്പരാഗത ഓണാഘോഷ പരിപാടികള്‍ എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും.

logo
Metro Vaartha
www.metrovaartha.com