
കൈരളി സൊസൈറ്റി ഓണാഘോഷം
മുംബൈ: കല്യാണ്‍ സെന്‍ട്രല്‍ കൈരളി സൊസൈറ്റി വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളോടെ ഓണാഘോഷം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി പോള്‍ പറപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വ്യവസായി ഷിജു പീറ്റര്‍, കൃഷ്ണസ്വാമി, സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൈകൊട്ടിക്കളി, പാട്ട്, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ കൂടാതെ വടം വലി മത്സരവും ഉണ്ടായിരുന്നു. യുവജനങ്ങള്‍ക്കായി കായിക മത്സരങ്ങളും സംഘടിപ്പിച്ചു.