രാസലഹരിക്കെതിരേ കല്യാണ്‍ സാംസ്‌കാരിക വേദി

രാസ ലഹരിയുടെ വിപത്തിനും ഹിംസ ആഘോഷമാക്കുന്ന സിനിമകള്‍ക്കുമെതിരെ കല്യാണ്‍ സാംസ്‌കാരിക വേദി ചര്‍ച്ച
Kalyan Cultural Forum against Drug Addiction

രാസലഹരിക്കെതിരെ കല്യാണ്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പരിപാടിയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഗണേഷ് നയിദെ പ്രസംഗിക്കുന്നു

Updated on

മുംബൈ: രാസ ലഹരിയുടെ വിപത്തിനും ഹിംസ ആഘോഷമാക്കുന്ന സിനിമകള്‍ക്കുമെതിരെ കല്യാണ്‍ സാംസ്‌കാരിക വേദി ചര്‍ച്ച നടത്തി. പ്രസിഡന്‍റ് ലളിത മേനോന്‍ അധ്യക്ഷത വഹിച്ചു. സംഗീത് നായര്‍ സ്വാഗതം ആശംസിച്ചു.

മുന്‍ കോര്‍പ്പറേറ്റര്‍ നീലേഷ് ഷിന്‍ഡെ, കൊല്‍സെവാടി പൊലീസ് സ്റ്റേഷനിലെസീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഗണേഷ് നയിദെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.സാംസ്‌കാരിക പ്രവര്‍ത്തകനായ രമേഷ് വാസു മുഖ്യ പ്രഭാഷണം നടത്തി

ലിനോദ് വര്‍ഗീസ്, സുജാത നായര്‍, ലിജി നമ്പ്യാര്‍, ദീപ വിനോദ് കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

രേവ ചിറ്റേ, ജ്യോതിലക്ഷ്മി നമ്പ്യാര്‍, മായാദത്ത്, ജൂന ജിജു, പ്രസന്നകുമാര്‍ നായര്‍, ചന്ദ്രമോഹന്‍ പി. കെ, അമ്പിളി കൃഷ്ണകുമാര്‍, ഗിരിജ നായര്‍, ശ്യാമ നമ്പ്യാര്‍, അമൃതജ്യോതി ഗോപാലകൃഷ്ണന്‍, ഉദയകുമാര്‍ മാരാര്‍, അജിത് ആനാരി, വേദാന്ത് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com