കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 20ന് സാഹിത്യ സംവാദം

രാസലഹരിയില്‍ വഴിതെറ്റുന്ന യുവത, ഹിംസ ആഘോഷമാക്കുന്ന സിനിമ എന്നീ വിഷയങ്ങളിലാണ് സംവാദം
Literary discussion on the 20th under the auspices of Kalyan Cultural Forum

സാഹിത്യ സംവാദം

Updated on

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 ന് സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. രാസലഹരിയില്‍ വഴിതെറ്റുന്ന യുവത, ഹിംസ ആഘോഷമാക്കുന്ന സിനിമ എന്നീ വിഷയങ്ങളിലാണ് സംവാദം നടക്കുക.

വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍, രാഷ്ട്രീയ പ്രമുഖര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ലിനോദ് വര്‍ഗ്ഗീസ്, സുജാത നായര്‍, ദീപ വിനോദ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വൈകിട്ട് 4.30ന് കല്യാണ്‍ ഈസ്റ്റിലെ കോള്‍സേ വാഡിയിലുള്ള മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സംവാദം. ഫോണ്‍ :9920144581

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com