
കല്യാണ്‍ സാംസ്കാരികവേദി സാഹിത്യ ചര്‍ച്ച ഒക്ടോബര്‍ 19ന്
താനെ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഒക്ടോബര്‍ മാസ സാഹിത്യ ചര്‍ച്ചയില്‍ കണക്കൂര്‍ സുരേഷ് കുമാറിന്‍റെ നോവലായ 'ബൗദി' ചര്‍ച്ച ചെയ്യും.19 ന് വൈകിട്ട് 4:30 ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും.വിവരങ്ങള്‍ക്ക്: 9920410030