
താനെ: കല്യാൺ രൂപത പിതൃവേദിയുടെ 2023-25 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റി ചുമതലയെറ്റൂ. സീറോ മലബാർ കത്തോലിക്കാ സഭയിലെ വിവാഹിതരായ പുരുഷന്മാരുടെ ആത്മീയ സംഘടനയായ പിതൃവേദിയുടെ, കല്യാൺ രൂപത കേന്ദ്രനേതൃത്വത്തെ കഴിഞ്ഞ മാസം പനവേലിൽ നടന്ന പൊതുയോഗത്തിൽ, മുംബൈ, പൂനെ, നാസിക്ക് എന്നീ മൂന്ന് മെട്രൊപൊളിറ്റൻ സിറ്റികളിലും, മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിലും നിന്നുമുള്ള ഇടവകകളിലെയും തെരഞ്ഞെടുക്കപ്പെട്ട പിതൃവേദി പ്രതിനിധികളിൽ നിന്നുമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
അഡ്വ. വി എ മാത്യു (പ്രസിഡന്‍റ്), ആന്‍റണി ഫിലിപ്പ് (സെക്രട്ടറി), സുരേഷ് തോമസ് (ട്രഷറർ) എന്നിവരാണ് ഇനി പിതൃവേദിയെ നയിക്കുക. പിതൃവേദി കല്യാൺ രൂപത ഡയറക്ടർ ബഹുമാനപ്പെട്ട ഫാ. ബോബി മുളക്കാംപള്ളി പവായിലെ കല്യാൺ രൂപതാ ബിഷപ്പ് ഹൗസിൽ മെയ് എഴിന് വിളിച്ചു ചേർത്ത മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമെറ്റെടുത്തത്. മറ്റ് ഭാരവാഹികൾ: ആനിമേറ്റർ : രാജീവ് തോമസ് ,വൈസ് പ്രസിഡന്‍റ് : പി ഒ ജോസ്, ജോയിന്‍റ് സെക്രട്ടറി: റ്റിറ്റി തോമസ്, പി ആർ ഒ :സജി വർക്കി, ഇന്‍റേണൽ ഓഡിറ്റർ : ജോബി ജോസഫ്, ജാഗ്ഗി മാത്യു.