കല്യാൺ രൂപത പിതൃവേദിയുടെ എട്ടാമത് നാടക മത്സരങ്ങൾ അരങ്ങേറി

റിലയൻസ് ഇൻഡസ്ട്രീസ് പ്രസിഡന്റ് തോമസ് മാത്യു, ജിയോ ഗ്രൂപ്പ് സീ ഈ ഓ കിരൺ തോമസ് എന്നിവർ മുഖ്യതിഥികൾ ആയിരുന്നു
Kalyan Diocese Pithruvedi's 8th drama competition has started
കല്യാൺ രൂപത പിതൃവേദിയുടെ എട്ടാമത് നാടക മത്സരങ്ങൾ അരങ്ങേറി
Updated on

നവിമുംബൈ: കല്യാൺ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മോൺസിഞ്ഞൂർ തലച്ചിറ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള നാടക മത്സരങ്ങൾ , നെരുളിലുള്ള അഗ്രി കോളി ഓഡിറ്റോറിയത്തിൽ 22.09.2024 ഞായറാഴ്ച അരങ്ങേറി

മുംബൈയിലെ കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ നാടകമത്സരങ്ങൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്‌തു.

രൂപതയുടെ കരിഗ്മ വർഷാചാരണത്തിൽ ബൈബിൾ നാടകങ്ങൾ തിരഞ്ഞെടുത്തത് വിശ്വാസ പ്രഘോഷണത്തിന്റെ മാറ്റ് കൂട്ടാൻ സഹായിക്കുമെന്ന് ബിഷപ് ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ബൈബിളിലെ കഥാപാത്രങ്ങളും ചിന്തകളും മനസ്സിൽ ആഴത്തിൽ പതിയുന്നതിന് നാടകത്തിലൂടെ സാധിക്കുമെന്നും ബിഷപ് പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ ചിട്ടയായി പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുന്ന കാര്യത്തിൽ പിതൃവേദി ഒരുപടി മുന്നിലെത്തി നിൽക്കുന്നുവെന്നാണ് കല്യാണ്‍ രൂപത ബിഷപ് പ്രശംസിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് പ്രസിഡന്റ് തോമസ് മാത്യു, ജിയോ ഗ്രൂപ്പ് സീ ഈ ഓ കിരൺ തോമസ് എന്നിവർ മുഖ്യതിഥികൾ ആയിരുന്നു.റിലയൻസ് പോലൊരു വലിയ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മുൻനിരയിൽ എത്തിയതിന്റ നാൾവഴികൾ തോമസ് മാത്യു വിവരിച്ചത് പ്രചോദനമായി. പിതാക്കന്മാർക്ക് സംഘടിക്കാനും സംവദിക്കാനുള്ള ഇത്തരം വേദികൾ സൃഷ്ടിക്കുന്നതിനെ അഭിനന്ദിച്ച തോമസ് മാത്യു സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.

നാടക വേദിയുടെ ഭാഗമാകാൻ സാധിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച കിരൺ തോമസ് സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്ക് പിതൃവേദിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

പിതൃവേദി സെക്രട്ടറി വീശിഷ്ട വ്യക്തികളെ വേദിയിലേക്ക് ക്ഷണിച്ചു. പിതൃവേദി ഡയറക്ടർ റെവ. ഫാ. ബോബി മുളക്കാംപിള്ളി അധ്യക്ഷ പ്രസംഗവും പിതൃവേദി പ്രസിഡണ്ട് അഡ്വ. വി ഏ മാത്യു സ്വാഗത പ്രസംഗവും നടത്തി.

വിശിഷ്ട വ്യക്തികളെ ചടങ്ങിൽ കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ ആദരിച്ചു.കല്യാൺ രൂപത മുൻ വികാരി ജനറലും, പിതൃവേദിയുടെ പ്രഥമ ഡയറക്ട്ടറുമായ നെരുൾ ലിറ്റിൽ ഫ്ലവർ ഇടവക വികാരി റെവ ഫാ ജേക്കബ് പുറത്തുർ ആശംസകൾ നേർന്ന് സംസാരിച്ചു.

കല്യാൺ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി അരങ്ങേറിയ എഴ് ബൈബിൾ നാടകങ്ങളും മികച്ച നിലവാരം പുലർത്തി. “റിസ്‍പ”, “ഉയിർത്തെഴുന്നേൽപ്പ്” “മോസ്സസ്സ് ,ഈജിപ്തുകാരനായ ഹെബ്രായൻ” “ബെർഷേബാ” “മഞ്ഞിൽ നനയുന്ന സിക്കമൂർ മരങ്ങൾ”, “തിരുമുറിവുകളുടെ വെളിപാടുകൾ”, “വിശുദ്ധിയുടെ വെള്ള വസ്ത്രം” എന്നീ നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. മനോജ് മുണ്ടത്ത്, നിഷ ഗിൽബർട്ട്, ജെയിംസ് മണലോടി എന്നിവർ വിധികർത്താക്കളായിരുന്നു.രാവിലെ ഏഴരയ്ക്ക് ദിവ്യബലിയ്ക്ക് ശേഷം റജിസ്ട്രെഷനോട് കൂടി ആരംഭിച്ച് നറുക്കെടുപ്പിലൂടെ ചെസ്റ്റ് നമ്പരുകൾ നൽകിയ ശേഷമാണ് നാടക മത്സരങ്ങൾ ആരംഭിച്ചത്.

കല്യാൺ രൂപത വികാരി ജനറൽ റെവ. ഫാ സിറിയക് കുമ്പാട്ട് മുഖ്യാതിഥിയായി മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനധാനം നിർവഹിച്ചു.പിതൃവേദി അംഗങ്ങളുടെ ആവേശകരമായ ഒത്തൊരുമയും മുന്നേറ്റവും രൂപതയ്ക്ക് ഊർജ്ജം പകരുന്നുവെന്ന് വികാരി ജനറൽ സിറിയക് അച്ചൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

നെരൂൾ യൂണിറ്റ് പ്രസിഡന്റ് സിബി ജോസഫ് വചന വായന നടത്തി..രൂപത ജോയിന്റ് സെക്രട്ടറി അഡ്വ.റ്റിറ്റി തോമസ് ഉൽഘടന സമാപന ചടങ്ങുകൾക്ക് അവതാരകനായിരുന്നു. ആനിമേറ്റാർ രാജീവ് തോമസ്, നവിമുംബൈ ഫോറോനാ പ്രസിഡന്റ്‌ ജിതിൻ തോമസ് എന്നിവരും വേദി പങ്കിട്ടു. ട്രഷറർ സുരേഷ് തോമസ് നാടക മത്സരങ്ങൾക്ക് സഹായങ്ങൾ നൽകിയവരെ വേദിയിൽ പരിചയപ്പെടുത്തി. വികാരി ജനറൽ മെമെന്റോ നൽകി ആദരിച്ചു. രൂപത സെക്രട്ടറി ആന്‍റണി ഫിലിപ്പ് കൃതജ്ഞതാ പ്രസംഗം നടത്തി.

നാടക മത്സരത്തിന്‍റെ കോർഡിനേറ്ററും പിതൃവേദി വൈസ് പ്രസിഡന്റുമായ പി ഓ ജോസ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.

നാടക മത്സര ഫലങ്ങൾ

ഒന്നാം സ്ഥാനം – വിശുദ്ധിയുടെ വെള്ള വസ്ത്രം..സെന്റ് തോമസ് ചർച്ച് , വാഷി

രണ്ടാം സ്ഥാനം – ഉയിർത്തെഴുനേൽപ്പ്, സെന്റ് തോമസ് ഫോറോനാ ചർച്ച്, കലീന

മൂന്നാം സ്ഥാനം – മഞ്ഞിൽ നനയുന്ന സിക്കമൂർ മരങ്ങൾ , സെന്റ് മേരീസ് ചർച്ച്, മാലാഡ് ഈസ്റ്റ്

മികച്ച സംവിധായാകൻ – ,വിശുദ്ധിയുടെ വെള്ള വസ്ത്രം..സെന്റ് തോമസ് ചർച്ച് , വാഷി (പ്രവീൺ ആന്റോ )

മികച്ച നടൻ – വിശുദ്ധിയുടെ വെള്ള വസ്ത്രം..(വേറൊനിക്കയുടെ അച്ചൻ ) സെന്റ് തോമസ് ചർച്ച് , വാഷി

മികച്ച നടി -വിശുദ്ധിയുടെ വെള്ള വസ്ത്രം.. (റാഹേൽ ), സെന്റ് തോമസ് ചർച്ച് , വാഷി

മികച്ച സഹനടൻ – റിസ്‌പ (ദാവീദ് രാജാവ് ), സെന്റ് ജോർജ് ഫോറോനാ ചർച്ച് പൻവേൽ

മികച്ച സഹനടി – മഞ്ഞിൽ നനയുന്ന സിക്കമൂർ മരങ്ങൾ ( സമീറ ) സെന്റ് മേരീസ് ചർച്ച്, മാലാഡ് ഈസ്റ്റ്

മികച്ച ബാലതാരം -വിശുദ്ധിയുടെ വെള്ള വസ്ത്രം.. ( വേറൊനിക്കാ )സെന്റ് തോമസ് ചർച്ച് , വാഷി

മികച്ച പശ്ചാത്തല അലങ്കാരം – റിസ്‌പ, സെന്റ് ജോർജ് ഫോറോനാ ചർച്ച് പൻവേൽ

പ്രത്യേക ജൂറി പരാമർശം

1)തിരുമുറിവുകളുടെ വെളിപാടുകൾ, (ചെകുത്താൻ ), ലിറ്റിൽ ഫ്‌ളവർ ചർച്ച്, നെരൂൾ

2)ബെർഷേബാ ( ഇസഹാക്ക് ),ഇമ്മാക്കുലെറ്റ് കോൺസപ്ഷൻ ചർച്ച്,ഡോംബിവലി

പിതൃവേദി ഡയറക്ടർ ബോബി അച്ഛൻ, പ്രസിഡന്റ് അഡ്വ. വീ എ മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ ഓഫീസ് അംഗങ്ങളുടെയും എക്‌സിക്കുട്ടീവ് കമ്മറ്റിയുടെയും വിവിധ സബ് കമ്മറ്റികളുടെയും ആഴ്ചകളോളം നീണ്ട തീവ്ര പരിശ്രമമാണ് നാടക മത്സരങ്ങൾ ചിട്ടയോടും ഭംഗിയോടും കൂടെ വിജയിപ്പിക്കാനായതെന്ന്

പിതൃവേദി രൂപതസെക്രട്ടറി`ആന്റണി ഫിലിപ്പ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.