
മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്‍റെ സ്ഥാനാരോഹണവും മാര്‍ തോമസ് ഇലവനാലിന്‍റെ വിരമിക്കല്‍ ചടങ്ങും ഒക്റ്റോബർ 19ന്
മുംബൈ: കല്യാണ്‍ രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കുന്നതോടൊപ്പം ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്‍റെ സ്ഥാനാരോഹണവും മാര്‍ തോമസ് ഇലവനാലിന്‍റെ വിരമിക്കല്‍ ചടങ്ങും ഒക്റ്റോബർ 19ന് നടത്തും.
കല്യാണ്‍ വെസ്റ്റ് സെയിന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലാണ് ചടങ്ങുകള്‍. ഉച്ചയ്ക്ക് 2.30-ന് പിതാക്കന്മാരുടെ സ്വീകരണത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന ആരംഭിക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസംഗിക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 5.30-ന് കത്തീഡ്രല്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും. സഭാ നേതാക്കളും, വിവിധ സംഘടനകളുടെ പ്രതിനിധികളും ഈ ചടങ്ങില്‍ പങ്കെടുക്കും.
മാര്‍ തോമസ് ഇലവനാലിനോടുള്ള നന്ദിയും മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് ആശംസകളും അര്‍പ്പിക്കും. സിറോ മലബാര്‍ സഭയ്ക്ക് കേരളത്തിന് പുറത്തുള്ള ശക്തമായ രൂപതകളിലോന്നാണ് കല്യാണ്‍.