കല്യാണ്‍ കണ്ണൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കുടുംബ സംഗമം

ഫെബ്രുവരി 8ന് ഉച്ചയ്ക്ക് 2.30 മുതല്‍
Kalyan Kannur Welfare Association Family Reunion

കല്യാണ്‍ കണ്ണൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കുടുംബസംഗമം

Updated on

മുംബൈ: കല്യാണ്‍ കണ്ണൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക കുടുംബ സംഗമം 8ന് ഉച്ചയ്ക്ക് 2.30 മുതല്‍ കല്യാണ്‍ വെസ്റ്റിലെ കെ.സി. ഗാന്ധി ഓഡിറ്റോറിയത്തില്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.

വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റുകള്‍ ഉള്‍പ്പെടെയുള്ള കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് കലാവിരുന്നും, ഫ്‌ളവര്‍സ് ടിവി സ്റ്റാര്‍ സിംഗര്‍ വിജയി മാസ്റ്റര്‍ ശിവശങ്കര്‍ കൃഷ്ണ നയിക്കുന്ന ഗാനമേളയും അരങ്ങേറും.

സാംസ്‌കാരിക സമ്മേളനം കല്യാണിലെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനായ രാമന്‍കുട്ടി വി. ആര്‍. ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബാംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തില്‍ വര്‍ണാഭമായ ആഘോഷമാക്കാനാണ് സംഘാടകരുടെ ഒരുക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com