കല്യാണ്‍ മലങ്കഡ് മലയാളി സമാജം ഓണാഘോഷം

കെ. വൈ. സുധീര്‍ മുഖ്യാതിഥിയായിരുന്നു.
Kalyan Malangad Malayali Samajam Onam Celebration

കല്യാണ്‍ മലങ്കഡ് മലയാളി സമാജം ഓണാഘോഷം

Updated on

മുംബൈ: കല്യാണ്‍ മലങ്കഡ് മലയാളി സമാജം ഓണാഘോഷം നടത്തി. പാലക്കാട് കല്‍പ്പാത്തി കണ്ണകി നാടന്‍ പാട്ടുകൂട്ടം അവതരിപ്പിച്ച നാടന്‍ പാട്ടിനൊപ്പം ചുവടുകള്‍ വച്ചാണ് സമാജം അംഗങ്ങളും വനിതാ വിഭാഗവും ഓണാഘോഷത്തെ ആവേശത്തിലാക്കിയത്. കലാപരിപാടികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചാണ് കൊവിഡ് കാലത്ത് രൂപീകരിച്ച കണ്ണകി നാടന്‍ പാട്ടുകൂട്ടം മാതൃകയാകുന്നത്.

സാംസ്‌കാരിക പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കെ.വൈ. സുധീര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് മാവേലി വരവേല്‍പ്പ്, കൈകൊട്ടിക്കളി, മ്യൂസിക് ചെയര്‍, വടംവലി തുടങ്ങി അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് തിളങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി.

കല്യാണ്‍ ഈസ്റ്റ് കോര്‍പ്പറേറ്റര്‍ മഹേഷ് ഗെയ്ക്വാദ്, ഡോംബിവ്ലി കേരളീയ സമാജം പ്രസിഡന്‍റി ഇ പി വാസു, വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര കൗണ്‍സില്‍ പേട്രണ്‍ ഡോ.ഉമ്മന്‍ ഡേവിഡ്, കല്യാണ്‍ ഈസ്റ്റ് കേരളീയ സമാജം പ്രസിഡന്‍റ് ലളിത മേനോന്‍, ടി ആര്‍ ചന്ദ്രന്‍, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com