
കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം
മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം 16ന് വൈകിട്ട് നാലിന് ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളില്‍ നടക്കും. സാംസ്‌കാരിക പ്രവര്‍ത്തകനായ അനില്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും.
മുംബൈയിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യ ഉണ്ടായിരിക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിതാരചന മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും പുരസ്‌കാര സമര്‍പ്പണവും അന്നേദിവസം നടക്കും.
ഫോണ്‍: 99201 44581 / 9920410030