

കല്യാണ്‍ ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം നവംബര്‍ 7 മുതല്‍
മുംബൈ: കല്യാണ്‍ ശ്രീ മുത്തപ്പന്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ 21 മത് കല്യാണ്‍ ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം നവംബര്‍ 7,8,9 ദിവസങ്ങളിലായി ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ 7ന് അഭിഷേകത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമിടും.
വൈകീട്ട് 7 മണിക്ക് കല്യാണ്‍ സാരഥി തീയറ്റേഴ്സിന്‍റെ കുട്ടിച്ചാത്തന്‍ നാടകം അരങ്ങിലെത്തും. ഒരിടവേളക്ക് ശേഷമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 27-ന് ഡോംബിവിലി ഈസ്റ്റിലെ സാവിത്രിബായി ഫുലെ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച നാടകം വീണ്ടും അരങ്ങിലെത്തുന്നത്. ആദ്യ പ്രദര്‍ശനത്തില്‍ നാടകപ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിയ നാടകം കൂടുതല്‍ സ്റ്റേജുകളില്‍ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
നാടകരചയിതാവായ ജയന്‍ തീരുമനയുടെ സംവിധാനത്തില്‍ സന്തോഷ് സാരഥി കുട്ടിച്ചാത്തനായും ബീനമേനോന്‍, സംഗീത പ്രമോദ്, പവിത്രീ നായര്‍, വേണുഗോപാല്‍ നായര്‍, രാജേഷ്‌കുമാര്‍ രാജു, അനന്തകൃഷ്ണന്‍നായര്‍, മനോജ് രമേശ്, ജയരാജന്‍ പി.കെ, ദിവ്യാസന്തോഷ്, സരിതാ മധു, ആതിര നായര്‍, ശശിധരന്‍ തിരുവത്ര, മിഥുന്‍ നമ്പ്യാര്‍, ബാബു അഴകേശന്‍, ബൈജു സാല്‍വിന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.
നവംബര്‍ 8 ശനിയാഴ്ച രാവിലെ 5.30ന് ഗണപതി ഹോമം, 9.30ന് മലയിറക്കല്‍, 11 മണിക്ക് പ്രമോദ് പണിക്കരും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഭജന്‍, തുടര്‍ന്ന് 12.30ന് അന്ന പ്രസാദത്തിന് ശേഷം മുത്തപ്പന്‍ വെള്ളാട്ടവും ദര്‍ശനവും വൈകിട്ട് 5.30ന് അനില്‍ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, 6.30ന് താലപ്പൊലി ഘോഷയാത്രയോട് കൂടി തിരുവപ്പനയുടെ തിരുമുടി സമര്‍പ്പണം. രാത്രി 9ന് അന്ന പ്രസാദം തുടര്‍ന്ന് 11.45ന് കളിക്കപ്പാട്ട്, കലശം വരവ്.
നവംബര്‍ 9 ഞായറാഴ്ച രാവിലെ 6ന് തിരുവപ്പന, 8 ന് പള്ളിവേട്ട തുടര്‍ന്ന് ദര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9967474944 / 9833630811