
കേരള സാഹിത്യ അക്കാദമി ഹാളില്‍ വയലാറിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് 'വയലാര്‍ രാമവര്‍മ്മപുരസ്‌കാരം' ശരത്ത്ചന്ദ്രവര്‍മ്മയില്‍ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങുന്നു
മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ രാജ്യാന്തര തലത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ മുംബൈ മലയാളിയും എഴുത്തുകാരനുമായ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ വിജയിയായി. നഗരത്തിന്റെ മണം എന്ന കഥയ്ക്കാണ് പുരസ്‌കാരം. ഗോവയില്‍ നടന്ന ചടങ്ങില്‍, കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സുരേഷ്‌കുമാറിന് സമ്മാനിച്ചു.
കവിതയില്‍ വിജയിയായത് ബംഗളൂരില്‍ നിന്നുള്ള രമ പ്രസന്ന പിഷാരടിയാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍പേര്‍സണ്‍ തങ്കമണി ദിവാകരന്‍, ലോക മലയാളി ഭാഷാവേദി ചെയര്‍മാന്‍ എന്‍.പി. വാസുനായര്‍ എന്നിവര്‍ കൂടാതെ കൗണ്‍സിലിലെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആലപ്പുഴ സ്വദേശിയായ കണക്കൂര്‍, ഇക്കഴിഞ്ഞ മെയ്മാസത്തില്‍ വയലാര്‍ രാമവര്‍മ്മ കവിതപുരസ്‌കാരവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കല്പിതകഥാമത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. മുംബൈയിലെ അണുശക്തിനഗറില്‍ കുടുംബത്തിനൊപ്പം താമസിക്കുന്നു.