
മുംബൈ: വനിതകൾ അണി നിരക്കുന്ന മുംബൈയിലെ ആദ്യ മലയാള നാടകം സെപ്റ്റംബർ 24ന്. മുംബൈയിലെ ദൃശ്യകലയും തിരുവന്തപുരം ആസ്ഥാനമായുള്ള നിരീക്ഷയും ചേർന്നാണ് കനൽത്തുരുത്തുകൾ എന്ന നാടകം സെപ്റ്റംബർ 24 വൈകീട്ട് 7 മണിക്ക് വാഷി സിഡ്‌കോ കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്നത്. കേരളത്തിലെ ഉന്നതവിദ്യഭ്യാസം, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ആർ. ബിന്ദുവാണ് മുഖ്യാതിഥി.
മുംബൈ മലയാള നാടകവേദിയിലെ പരിചയ സമ്പന്നരായ കലാകാരികളും പുതുതലമുറയിലെ നിരവധി പെൺകുട്ടികളുമാണ് അരങ്ങിലും അണിയറയിലുമായി ഈ വനിതാ നാടകവേദിയുടെ ഭാഗമാകുന്നത്. രാജരാജേശ്വരി രചനയിൽ സുധി ദേവയാനിയാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മുംബൈ മലയാള നാടകവേദിയിലെ പരിചയ സമ്പന്നരായ കലാകാരികളും പുതുതലമുറയിലെ ഊർജ്ജസ്വലരായ നിരവധി പെൺകുട്ടികളുമാണ് അരങ്ങിലും അണിയറയിലുമായി ഈ വനിതാ നാടകവേദിയുടെ ഭാഗമാകുന്നത്.
സ്ത്രീശരീരത്തെയും ചലനങ്ങളെയും പരമാവധി ഒതുക്കി, ലാസ്യത്തെ സ്ത്രീത്വത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചാണ് സ്ത്രീകളെ അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. പരമ്പരാഗത അവതരണ രീതി കണ്ടുപരിചയിച്ച പ്രേക്ഷകർക്ക് നൂതനാനുഭവമാകും ദൃശ്യകല കാഴ്ച വയ്ക്കുന്ന കനൽത്തുരുത്തുകൾ