
ഓണാഘോഷം
താനെ: കണ്ണൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ ഡോംബിവിലിയുടെ 35-മത് ഓണാഘോഷം ഓഗസ്റ്റ് 31 ന് നടത്തപ്പെടുന്നു. രാവിലെ 9 മുതല്‍ ഡോംബിവിലി വെസ്റ്റ് കുംഭര്‍ഖന്‍പാഡയിലെ തുഞ്ചന്‍ സ്മാരക ഹാളിലാണ് ഓണാഘോഷം നടക്കുക.
അഡ്വ. കെ.പി. ശ്രീജിത്ത് ആണ് ചടങ്ങില്‍ മുഖ്യാതിഥി. സംഘടനയിലെ തന്നെ കുട്ടികള്‍ അവതരിപ്പിക്കുന്ന രംഗപൂജ, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, സിനിമാഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ഓണസദ്യ.