മുംബൈയിൽ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

Kannur native collapsed and died in Mumbai
സഫീന മൻസിൽ അമീരി ഉസ്മാൻ (64)
Updated on

മുംബൈ: മുംബൈയിൽ കണ്ണൂർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മലബാർ ഹില്ലിൽ ഹോട്ടൽ നടത്തിവരുന്ന കണ്ണൂർ ശിവപുരം സ്വദേശി സഫീന മൻസിൽ അമീരി ഉസ്മാൻ (64) ആണ് ഇന്നലെ രാത്രി 10 മണിയോടെ കെംപ്സ് കോർണറിലെ പള്ളിയിൽ വെച്ച് നിര്യാതനായത്. പള്ളിയിലെ ബാത്‌റൂമിൽ പോകും വഴി കുഴഞ്ഞു വീഴുക ആയിരുന്നു. 40 വർഷ കാലമായി അമീരി ഉസ്മാൻ മുംബൈയിൽ ഹോട്ടൽ രംഗത്ത് പ്രവർത്തിച്ചു വരിക ആയിരുന്നു.

മഹാരാഷ്ട്ര സ്റ്റേറ്റ് എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ ഗഫൂർ വിവരം അറിയിച്ചത് പ്രകാരം,എ.ഐ.കെ.എം.സി.സി പ്രസിഡന്‍റെ അസീസ് മാണിയൂർ സ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തു. ഇന്ന് വെകുന്നേരം 6 മണിയോടെ മംഗലാപുരം വഴി മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. എ.ഐ.കെ.എം.സി.സി മുംബൈ സിറ്റി പ്രസിഡന്‍റ് കണ്ണിപ്പൊയിൽ അബൂബക്കർ, ബോംബെ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അസീം മൗലവി, ജമാഅത്ത് മാനേജർ മരക്കാർ , ജാബിർ പാറയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭാര്യ:ആയിശ.കെ, മക്കൾ: റുമാൻ, ശമീന, ശലീന, ശഫീന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com