
കപിൽ ശർമ
file image
മുംബൈ: ഹാസ്യതാരവും നടനും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമക്ക് സുരക്ഷ ഒരുക്കി മുംബൈ പൊലീസ്. ക്യാനഡയിലെ കഫെയ്ക്കു നേരെ രണ്ട് തവണ വെടിവയ്പ്പുണ്ടായതിനു പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്. മുൻകരുതൽ നടപടിയായി കപിലിന്‍റെ കുടുംബത്തിന്‍റെയും സുരക്ഷ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.
കപിൽ ശർമയുടെ ക്യാനഡയിലെ സറേയിലുളള കഫെയ്ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ജൂലൈ പത്തിനും ആഗസ്റ്റ് 7 നുമായിരുന്നു ആക്രമണം.
അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോള്‍ഡി ധില്ലൻ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സമൂഹ മാധ്യമം വഴിയാണ് ഇവർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.