
മുംബൈ: എൻസിപി തലവൻ ശരദ് പവാറിനെ കണ്ടതിന് ശേഷം,കസ്ബയുടെ പുതിയ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ധങ്കേക്കർ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടു കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ബാന്ദ്രയിലെ മാതോശ്രീയിൽ വെചായിരുന്നു ഉദ്ധവ് താക്കറെയെ കണ്ടത്.
ഒരു കാലത്ത് രാജ് താക്കറെയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ധങ്കേക്കർ 2017-ൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയെ തുടർന്ന് എംഎൻഎസ് വിട്ട് കോൺഗ്രസിൽ ചേർന്നു. മാതോശ്രീയിൽ താക്കറെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ധങ്കേക്കർ ട്വിറ്ററിലൂടെ അറിയിച്ചു. ഞാൻ ഇന്ന് സേനാ മേധാവി ഉദ്ധവ് താക്കറെയെ കണ്ടു. സേനയ്‌ക്കൊപ്പമാണ് എന്റെ രാഷ്ട്രീയ സാമൂഹിക യാത്ര ആരംഭിച്ചത്, ഇന്ന് മാതോശ്രീയിൽ എനിക്ക് ലഭിച്ച ആദരവിൽ ഞാൻ മതിമറന്നു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഉദ്ധവ് താക്കറെ പറഞ്ഞു, "രവീന്ദ്ര ഹേംരാജ് ധാൻഗേക്കർ കോൺഗ്രസിൽ നിന്ന് എംഎൽഎ ആയതിൽ സന്തോഷമുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ പരമ്പരാഗത സീറ്റായിരുന്ന കസ്ബ സീറ്റ് മഹാ വികാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎ ധങ്കേക്കർ വിജയിച്ചു.ഒരുപാട് കടമ്പകൾ കടക്കാനുണ്ട്,ഇനിയും മുന്നേറും.ഉറപ്പ്."അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച നടന്ന കസ്ബാപേത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്-മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി രവീന്ദ്ര ധാൻഗേക്കർ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തന്റെ അടുത്ത എതിരാളിയായ ബിജെപിയുടെ ഹേമന്ത് രസാനയെയാണ് പരാജയപ്പെടുത്തിയത്.