
ദാമോദര പൊതുവാള്‍
പുനെ:പുനെയിലെ പ്രസിദ്ധ കഥകളി കലാകാരനും, വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ പാറന്തിട്ട ദാമോദര പൊതുവാള്‍ നിര്യാതനായി. 85 വയസായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. പത്മിനി പൊതുവാളാണ് ഭാര്യ.
മഹാരാഷ്ട്രയിലെ പുതു തലമുറയ്ക്ക് മണ്‍മറഞ്ഞു പോയേക്കാവുന്ന കഥകളി എന്ന കലാരൂപത്തെ പരിചയപ്പെടുത്തുന്നതില്‍ ദാമോദര പൊതുവാള്‍ വലിയ പങ്കു വഹിച്ചു.
ദാമോദര പൊതുവാളിന്‍റെ നിര്യാണത്തില്‍ നവോദയാ രക്ഷാധികാരി വിജയ് കര്‍ത്താ, രാജീവ് കുറ്റിയാട്ടൂര്‍, ഇ.കെ. ബാബു രാജ്, പദ്മനാഭ പൊതുവാള്‍, അനില്‍കുമാര്‍ പിള്ള, പുനെ കേരളീയ സമാജം പ്രസി. മധു നായര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.