
കഥകളി
മുംബൈ: കേരളത്തിന്‍റെ തനതായ കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായി മുളുണ്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കഥകളി അരങ്ങേറുന്നു. മുളുണ്ട് നിവാസികളുടെയും സമാജം അംഗങ്ങളുടെയും അഭ്യര്‍ഥന കണക്കിലെടുത്താണ് സമാജം മൂന്നാം തവണയും കഥകളി അവതരിപ്പിക്കുന്നത്.
മുളുണ്ട് ഭക്ത സംഘത്തിന്‍റെ സഹകരണത്തോടെ ജൂണ്‍ 28ന് ശനിയാഴ്ച വൈകിട്ട് 7 മുതല്‍ രാത്രി 10 മണിവരെ മുളുണ്ട് ഭക്ത സംഘം ടെംപിള്‍ ഹാളില്‍ കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനും സംഘവും പ്രഹളാദ ചരിതം കഥ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :93222 77577, 9224408108, 9821 54090, 9819002955