കെ.ബി ഉത്തംകുമാർ ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗമായി നിയമിതനായി

കെ.ബി ഉത്തംകുമാർ ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗമായി നിയമിതനായി

നിലവിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയായ ഉത്തംകുമാർ ആർ എസ് എസി ലൂടെയാണ് ആണ് പൊതുപ്രവർത്തന രംഗത്തിലേക്ക് എത്തുന്നത്.
Published on

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ കെ.ബി. ഉത്തംകുമാറിനെ ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് നിയമിച്ചു. നിലവിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയായ ഉത്തംകുമാർ ആർ എസ് എസി ലൂടെയാണ് ആണ് പൊതുപ്രവർത്തന രംഗത്തിലേക്ക് എത്തുന്നത്.

മുംബൈ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ, വസായ് സനാതന ധർമ്മസഭ അധ്യക്ഷൻ , സെൻട്രൽ റെയിൽവെ യൂസേർസ് കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഉത്തംകുമാർ കഴിഞ്ഞ മുപ്പത്തഞ്ച് വർഷ കാലമായി മഹാരാഷ്ട്രയിലെ പൊതു, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യം ആണ് . പാൽഘർ എം പി രാജേന്ദ്ര ഗാവിത് ആണ് ഉത്തംകുമാറിനെ ഈ പദവിയിലേക്ക് കേന്ദ്ര സർക്കാരിലേക്ക് നിർദ്ദേശിച്ചത്. വസായ് നിവാസിയായ ഇദ്ദേഹം ചങ്ങനാശ്ശേരി പായിപ്പാട്  സ്വദേശിയാണ്.

logo
Metro Vaartha
www.metrovaartha.com