കെ.ബി ഉത്തംകുമാർ ഗോവ ഗവർണറുമായി കൂടികാഴ്ച നടത്തി

പിഎസ് ശ്രീധരൻ പിള്ള രചിച്ച ഗവർണർ ആയി പ്രവർത്തിച്ച എന്‍റെ പതിനാറ് മാസങ്ങൾ എന്ന പുസ്തകം ഉത്തംകുമാറിന് സമ്മാനിച്ചു
കെ.ബി ഉത്തംകുമാർ ഗോവ ഗവർണറുമായി കൂടികാഴ്ച നടത്തി
Updated on

മുംബൈ: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനുമായ കെ.ബി ഉത്തംകുമാർ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച . വിവിധ രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച് ഇരുവരും സംസാരിച്ചു.

പിഎസ് ശ്രീധരൻ പിള്ള രചിച്ച ഗവർണർ ആയി പ്രവർത്തിച്ച എന്‍റെ പതിനാറ് മാസങ്ങൾ എന്ന പുസ്തകം ഉത്തംകുമാറിന് സമ്മാനിച്ചു. പി എസ് ശ്രീധരൻ പിള്ള ഗോവയിലെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് അവിടങ്ങളിലെ ഗ്രാമീണരോട് സംവദിക്കുകയും അവരുടെ ആവശ്യങ്ങൾ തേടുകയും ചെയ്ത വിവരങ്ങളും ഗവർണർ റിലീഫ് ഫണ്ടിൽ നിന്ന് സേവനം ലഭിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചതാണ് ഈ പുസ്തകം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com