Mumbai
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇന്ന് മുംബൈയിൽ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും
അടുത്തു തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മാതോശ്രീ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
മുംബൈ: കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് രാത്രി 8.30ന് മാതോശ്രീയിൽ വച്ച് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയെ കാണും. കോൺഗ്രസ് നേതാക്കളായ നാനാ പടോലെ, ബാലാസാഹേബ് തോറാട്ട് എന്നിവരും പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടുത്തു തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മാതോശ്രീ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്‍റെ മുന്നോടിയായാണ് ഈ കൂടിക്കാഴ്‌ച എന്നാണ് വിലയിരുത്തൽ.