കെസിഎ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജോയ് വർഗീസ് നയിച്ച പാനലിന് ചരിത്ര വിജയം

പ്രസിഡന്‍റായി ജോയ് വർഗീസ് പാറേക്കാട്ടിലിനെയും ജനറൽ സെക്രട്ടറിയായി അഭിലാഷ് ജോസഫ് കാരിയാനപ്പള്ളിയെയും , ട്രഷറർ ആയി സജേഷ് അബ്രഹാമിമെയും തെരഞ്ഞെടുത്തു,
കെസിഎ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജോയ് വർഗീസ് നയിച്ച പാനലിന് ചരിത്ര വിജയം
കെസിഎ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജോയ് വർഗീസ് നയിച്ച പാനലിന് ചരിത്ര വിജയം

മുംബൈ: കേരളാ കാത്തോലിക് അസോസിയേഷൻ മുംബൈ ആസ്ഥാനത്ത് വച്ചു നടന്ന കെ സി എ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജോയ് വർഗീസ് നയിച്ച പാനലിന് ചരിത്ര വിജയം.77 ശതമാനം പോളിങ് രേഖപ്പെടുത്തിയ വാശിയേറിയ തിരഞ്ഞെടുപ്പിൽ ജോയ് വർഗീസ് നയിച്ച പാനലിലെ എല്ലാവരും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്‍റായി ജോയ് വർഗീസ് പാറേക്കാട്ടിലിനെയും ജനറൽ സെക്രട്ടറിയായി അഭിലാഷ് ജോസഫ് കാരിയാനപ്പള്ളിയെയും , ട്രഷറർ ആയി സജേഷ് അബ്രഹാമിമെയും തെരഞ്ഞെടുത്തു,

വൈസ് പ്രസിഡന്‍റ്മാരായി സിബി ജോസഫ് ,പി ഓ ജോസ് എന്നിവരെയും ജോയിന്‍റ് സെക്രട്ടറിമാരായി ജോസ് ജോർജ്, സി എം ഫെർണാണ്ടസ് എന്നിവരെയും ജോയിന്‍റ് ട്രഷററായി എ ജെ വിൽസനെയും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലിൻസി ജോർജ്, അജീഷ് ജോസഫ്, അഡ്വ. സാംജി ജോസഫ്, ജോൺ ചെല്ലന്തറ, ഷിബു ജോൺ, നെല്ലൻ ജോയി, എം. ടി ഡേവിഡ്, സണ്ണി മാത്യു, സുനിൽ ദാസ്, ജെയിംസ്കുട്ടി ഈപ്പൻ, സെബാസ്റ്റ്യൻ തോമസ്സ്, ജോസഫ് തോമസ്സ്, റാഫെൽ ജോസഫ്, പി. ആർ ജോസ് എമിലി ജോസ് എന്നിവരും, ഇന്‍റേണൽ ഓഡിറ്റർമാരായി ജോസ് മാത്യു, ജോസഫ് പോൾ പാറക്ക എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

മുഖ്യ വരണാധികാരിയായിരുന്ന ജോസഫ് കുര്യൻ മലയിൽ സഹ വരണാധികാരികൾ ജോർജ് ഊക്കൻ, എ ജെ ജോസ് എന്നിവർ ചേർന്ന് സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

1959 ൽ സ്ഥാപിതമായ കേരളാ കാത്തോലിക് അസോസിയേഷൻ മുംബൈയിലെ ഏറ്റവും ആദ്യം സ്ഥാപിതമായ മലയാളി കത്തോലിക്കാ ചാരിറ്റി സംഘടനകളിൽ ഒന്നാണ്. സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി ഭക്ഷണം, സാമ്പത്തിക സഹായം, തൊഴിൽ സഹായം, പഠന സഹായം, യുവാക്കളിൽ നേതൃ വികസനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. കേരളാ കാത്തോലിക് അസോസിയേഷന്‍റെ സാരഥ്യത്തിൽ 2000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സെന്‍റ് ഫ്രാൻസിസ് അസീസി ഇന്‍റർനാഷണൽ സ്കൂളും പ്രവർത്തിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com