കെസിഎ മുംബൈ ഇന്‍റർനാഷണൽ എജ്യുക്കേഷൻ എക്‌സ്‌പോ 2024 സംഘടിപ്പിക്കുന്നു

തികച്ചും സൗജന്യമായാണ് എക്സ്പോ നടത്തപ്പെടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു
കെസിഎ മുംബൈ ഇന്‍റർനാഷണൽ എജ്യുക്കേഷൻ എക്‌സ്‌പോ 2024 സംഘടിപ്പിക്കുന്നു

മുംബൈ: കേരളാ കാത്തലിക് അസോസിയേഷൻ മുംബൈ, വിദ്യാഭ്യാസ സേവനങ്ങളിലെ ആഗോള മുൻനിരയിലുള്ള ഐഡിപിയുമായി സഹകരിച്ച് ഇന്‍റർനാഷണൽ എജ്യുക്കേഷൻ എക്‌സ്‌പോ 2024 സംഘടിപ്പിക്കുന്നു .

2024 ജനുവരി 26 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 6 മണി വരെ ചെമ്പൂരിലെ കെസിഎ ഭവനിൽ നടത്തപ്പെടുന്ന എക്‌സ്‌പോ, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അന്തർദേശീയ പഠനത്തെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ഉള്ള ഉൾക്കാഴ്‌ചകൾ നേടുന്നതിനുള്ള വിലപ്പെട്ട അവസരം നൽകുന്നു.

അനുയോജ്യമായ രാജ്യം, യൂണിവേഴ്സിറ്റി, കോഴ്സ് എന്നിവയുടെ തിരഞ്ഞെടുക്കലിനായുള്ള തന്ത്രപരമായ മാർഗ്ഗനിർദ്ദേശത്തെ കേന്ദ്രീകരിച്ചുള്ള സമഗ്രമായ ഒരു മണിക്കൂർ പ്രൊഫഷണൽ സെമിനാറും അതേത്തുടർന്ന് ഓസ്‌ട്രേലിയ, യുകെ, യുഎസ്എ, കാനഡ, അയർലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 15ൽ പരം പ്രശസ്ത അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളുമായി നേരിട്ടു സംസാരിക്കുവാനും, സംശയനിവാരണം നടത്തുവാനും, വ്യക്തിഗത കൗൺസിലിംഗ്, മറ്റു അന്വേഷണങ്ങൾ, ബാങ്ക് വായ്പകളെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവക്കായുള്ള 8 ൽ അധികം കൗൺസിലിംഗ് ബൂത്തുകളും ഉൾപ്പടെ ഉൾക്കാഴ്ചയുള്ള നിരവധി അവസരങ്ങളാണ് ഈ എക്സ്പോ വാഗ്ദാനം ചെയ്യുന്നത്. തികച്ചും സൗജന്യമായാണ് എക്സ്പോ നടത്തപ്പെടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph :9833940043

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com