

കെസിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുംബൈ: കെസിഎ മുംബൈയുടെ 2025-27 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ ജോയി വര്‍ഗീസ് പാറേക്കാട്ടില്‍ നയിച്ച പാനല്‍ സമ്പൂര്‍ണ വിജയം നേടി. വൈസ് പ്രസിഡന്‍റുമാരായി ജോസഫ് തോമസും സണ്ണി മാത്യുവും തെരഞ്ഞടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ജോണി വര്‍ഗീസ് എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജോയിന്‍റ് സെക്രട്ടറിമാരായി സാംജി ജോസഫും സുനില്‍ദാസും വിജയിച്ചു. ട്രഷററായി പി.ഒ. ജോസും ജോയിന്‍റ് ട്രഷററായി പി. ആര്‍. ജോസും തെരഞ്ഞെടുക്കപ്പെട്ടു.
പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എ.ജെ. വില്‍സണ്‍, അബ്രഹാം ലൂക്കോസ്, ക്ലീറ്റസ് ഫെര്‍ണാണ്ടസ്, ജെയിംസ് കണ്ണമ്പുഴ, ജെയിംസ് കുട്ടി ഈപ്പന്‍, ജോസ് ജോര്‍ജ്, ജോയി മാത്യു നെല്ലന്‍, കെ.ജെ. റാഫേല്‍, ലാല്‍സണ്‍ ജോര്‍ജ് ചിറമേല്‍, എം.ടി. ഡേവിഡ്, സാബു ജോസഫ്, സതീഷ് പവ്വത്ത്, ഷിബു ജോണ്‍, സിബി ജോസഫ്, സ്റ്റാന്‍ലി ജോണ്‍സണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇന്‍റേണല്‍ ഓഡിറ്റര്‍മാരായി ജോസഫ് പി. പാറയ്ക്കയും ഷിബു ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.