
പ്രതിമാസ സാഹിത്യസായാഹ്നം
മുംബൈ:കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ സാഹിത്യസായാഹ്നം ഒക്ടോബര്‍ 12-ന് നടത്തും. സമാജം ഓഫീസ് ഹാളില്‍ വൈകിട്ട് 5.30-ന് നടക്കുന്ന സാഹിത്യസായാഹ്നത്തില്‍ എഴുത്തുകാരനും കേരളീയസമാജം അംഗവുമായ മേഘനാഥന്‍ കഥകള്‍ അവതരിപ്പിക്കും.
സമാജം പ്രസിഡന്‍റ് ഇ.പി. വാസു അധ്യക്ഷനാകും. എഴുത്തുകാരന്‍ സി.പി. കൃഷ്ണകുമാര്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. ജോയ് ഗുരുവായൂര്‍ കണ്‍വീനറും രമേഷ് വാസു, സുനി സോമരാജന്‍, ഗിരിജാ ഉദയന്‍ എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായിരിക്കും