കേളി ഫെസ്റ്റിവല്‍ ഡിസംബര്‍ 13ന്

ഫോക്ലോര്‍ ഡിസംബര്‍ 7ന്
Keli Festival on December 13th

കേളി ഫെസ്റ്റിവല്‍ ഡിസംബര്‍ 13ന്

Updated on

മുംബൈ: പ്രശസ്ത സംഗീത വിദൂഷകയായിരുന്ന അന്നപൂര്‍ണദേവിയുടെ സ്മരണാര്‍ഥം കേളി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തുന്ന പ്രണതികേളി ഫെസ്റ്റിവല്‍ നെരൂള്‍വെസ്റ്റിലുള്ള ടേര്‍ണ ഓഡിറ്റോറിയത്തില്‍വെച്ച് സംഘടിപ്പിക്കുന്നു. പരിപാടിയില്‍ ആദ്യദിനം, ഡിസംബര്‍ 13-ന് ശനിയാഴ്ച വൈകീട്ട് 6.30 രുദ്രവീണ വാദകയായിട്ടുള്ള ജ്യോതി ഹെഗ്ഡെ രുദ്ര വീണയില്‍ ദ്രുപദ് കച്ചേരി അവതരിപ്പിക്കും രണ്ടാംദിനമായ 14- ഞായറാഴ്ച ഡോ.നീനാ പ്രസാദ് മോഹിനിയാട്ടം അവതരിപ്പിക്കും.

കേളി വാര്‍ഷികാഘോഷങ്ങള്‍ക്കു മുന്നോടിയായി നടക്കുന്ന ഫോക്ലോര്‍ സെമിനാര്‍ നെരൂള്‍ ന്യൂ ബോംബെ കേരളീയ സമാജത്തില്‍ വെച്ച് ഡിസംബര്‍ ഏഴിന് നടക്കും. സെമിനാര്‍ രാവിലെ 10-ന് ആരംഭിച്ച് അഞ്ച് മണിയോടെ സമാപിക്കും. നര്‍ത്തകരത്‌നം കണ്ണന്‍ പെരുവണ്ണാന് സമര്‍പ്പിക്കുന്ന ഈ സെമിനാറിന്റെ വിഷയം ആധുനിക ഫോക്ലോറും സാംസ്‌കാരിക പ്രതിരോധവും എന്നതാണ്.

ഇതില്‍ ഡോ. അജു നാരായണന്‍ നാട്ടറിവും കൂട്ടറിവും -പ്രതിരോധത്തിന്റെ സാംസ്‌കാരിക രൂപകങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കും. കല, കാലം, ദേശം- തെയ്യത്തിന്റെ സാംസ്‌കാരിക ഭൂമിക എന്ന വിഷയത്തില്‍ എ.വി. അജയകുമാറും , കൂടിയാട്ടത്തിലെ ഫോക്ലോറിനെ ആസ്പദമാക്കി ഡോ.സി.കെ. ജയന്തിയും സംസാരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com