Keli Women's Drama Festival on December 21st and 22nd
കേളി വനിതാ നാടകോത്സവം

കേളി വനിതാ നാടകോത്സവം ഡിസംബർ 21, 22 തീയതികളിൽ

പ്രശസ്ത കൂടിയാട്ട കലാകാരിയായ കലാമണ്ഡലം സിന്ധുവാണ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്.
Published on

മുബായ്: കേളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷ പരമ്പരയിലെ രണ്ടാംഘട്ട പരിപാടിയായ വനിതാ നാടകോത്സവം ഡിസംബർ 21, 22 തിയതികളിൽ നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ വൈകീട്ട് 6. 30 ന് അരങ്ങേറുകയാണ്.

ക്ഷീര്‍സാഗര്‍ ആപ്തെ ഫൗണ്ടേഷന്‍റെയും മ്യൂസിക്‌ മുംബൈയുടെയും, സഹകരണത്തോടെ നടത്തുന്ന നാടകോത്സവം കൂടിയാട്ടത്തിലെ ഫോക് ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

പ്രശസ്ത കൂടിയാട്ട കലാകാരിയായ കലാമണ്ഡലം സിന്ധുവാണ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി മയൂരാജന്‍റെ ഉത്തരരാഘവം എന്ന പ്രശസ്ത കൃതി അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ അവതരണമായ 'താരയുടെ ആത്മഗതങ്ങൾ' ചിട്ടപ്പെടുത്തിയിട്ടുള്ളത്.

രണ്ടാം ദിവസത്തെ അവതരണം ഏഴാം നൂറ്റാണ്ടിൽ ബോധായനൻ എഴുതിയ ഭഗവദജ്ജുകം എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങളാണ് കൂടിയാട്ടമായി അവതരിപ്പിക്കുന്നത്. കലാമണ്ഡലം സിന്ധുവിനെക്കൂടാതെ കലാ. സംഗീത, കലാ.ജയരാജ്, കലാ. രാഹുൽ, മാർഗ്ഗി അഖിൽ, മാർഗ്ഗി അമൃത എന്നിവർ അരങ്ങിലെത്തുന്നു.

അഭിനയത്തിന്‍റെയും മുദ്രകളുടേയും സമഗ്രമായ വിവരണം. ദിലീപ് രാജ തത്സമയം സ്ക്രീനിൽ വിവരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9820835737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com