

കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് മന്നം ജയന്തി ആഘോഷിച്ചു
മുംബൈ: കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ്, നൂറ്റിനാല്പതൊന്‍പതാമത് മന്നം ജയന്തി വളരെ സമുചിതമായി ആഘോഷിച്ചു. ഐറോളി ഓഫീസില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചനയും, പ്രാര്‍ഥനയും നടന്നു.
വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്‍, വൈസ് പ്രസിഡന്‍റ് കുസുമകുമാരി അമ്മ, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.