കേന്ദ്രീയ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിഷു ആഘോഷം 20ന്

കേരള ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ മുഖ്യാതിഥിയാകും

Kendriya Nair Service Society's Vishu celebration on the 20th

കേരള ഗവര്‍ണര്‍ ആര്‍.വി അര്‍ലേക്കര്‍ മുഖ്യാതിഥിയാകും

Updated on

പൂനെ: കേന്ദ്രീയ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിഷു ആഘോഷം ഏപ്രില്‍ 20ന് നടത്തും. കേരള ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ മുഖ്യാതിഥിയാകും. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര മോഹോള്‍, മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.

അക്കുര്‍ഡി ജി.ഡി മാഡ്ഗുല്‍ക്കര്‍ നാട്യഗൃഹത്തില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് ആഘോഷം. പൂനെയിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറുമെന്ന് കെപിഎന്‍എസ്എസ് പ്രസിഡന്‍റ് ദിലീപ് കുമാര്‍ നായര്‍ അറിയിച്ചു.

സെക്രട്ടറി മനോജ് സദാശിവന്‍ പിള്ള, ട്രഷറര്‍ എം പി നന്ദകുമാര്‍, കണ്‍വീനര്‍ കെ വിശ്വനാഥന്‍ നായര്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ പി എന്‍ കെ നായര്‍, എസ് ഗണേഷ് കുമാര്‍ എന്നിവരടങ്ങുന്നതാണ് പുണെ കേന്ദ്രീയ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മാനേജിങ് കമ്മിറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com