നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ കേരളപ്പിറവി ദിനാഘോഷം

കളരിപ്പയറ്റിന്‍റെ പുതിയ ക്ലാസ് ഉദ്ഘാടനം
Kerala Piravi Day celebration at Nerul New Bombay Keraleeya Samajam

നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ കേരളപ്പിറവി ദിനാഘോഷം

Updated on

നവിമുംബൈ: നെരൂള്‍ ന്യൂ ബോംബെ കേരളീയ സമാജം കേരളപ്പിറവി ദിനം ആഘോഷിച്ചു. സമാജം പ്രസിഡന്‍റ് കെ.എ. കുറിപ്പ് അധ്യക്ഷനായി പ്രമുഖ പ്രഭാഷകനും നാടകപ്രവര്‍ത്തകനുമായ അഡ്വ. സുകുമാരന്‍ കുഞ്ഞിമംഗലം കേരളം ചരിത്രവും പ്രതീക്ഷയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സമാജം അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ചടങ്ങിന്‍റെ ആകര്‍ഷണമായി.

കേരളത്തിന്‍റെ പൈതൃകകലാരൂപമായ കളരിപ്പയറ്റിന്‍റെ പുതിയ ക്ലാസ് ഉദ്ഘാടനം ചെയ്തതോടൊപ്പം പരിശീലകരുടെ പ്രകടനവും നടന്നു. മലയാള മിഷന്‍ ഐരോളി ഖാര്‍ഘര്‍ മേഖല സെക്രട്ടറി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാട്ടാക്കട ,കണ്‍വീനര്‍ അനില്‍ പരുമല,സമാജം മലയാളം ടീച്ചറും മലയാള മിഷന്‍ ഐരോളിഖാര്‍ഘര്‍ മേഖല സെക്രട്ടറിയുമായ ശ്രീമതി മിനി അനില്‍ പരുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിന്‍റെ പിറവിയും മലയാളി ഐക്യവും ഒരുമിച്ച് ആഘോഷിച്ച ചടങ്ങ് വിഭവസമൃദ്ധമായ വിരുന്നോടുകൂടി സമാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com