കേരളാ സമാജം സൂറത്ത് അക്ഷയ ദേശീയ പുരസ്കാരം സ്വീകരിച്ചു

ചടങ്ങിൽ ശ്രീമതി ശാന്തി ശിവന്റെ കലാ സംവിധാനത്തിൽ സൂറത്ത് ഓംകാരം നൃത്ത വിദ്യാലയത്തിലെ 25 കലാകാരികൾ അവതരിപ്പിച്ച മലയായാണ്മ എന്ന നൃത്തശില്പവും അരങ്ങേറി.
ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള
ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള
Updated on

സൂറത്ത്: മികച്ച മറുനാടൻ മലയാളി സംഘടനക്കുള്ള 2022 ലെ അക്ഷയ ദേശീയ പുരസ്കാരം 06-08-2023 ന് കേരളാ സമാജം സൂറത്തിന്റെ ആതിഥേയത്ത്വത്തിൽ സൂറത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയിൽ നിന്നും കേരളാ സമാജം സൂറത്ത് പ്രസിഡന്റ് സുനിൽ നമ്പ്യാർ, ജനറൽ സെക്രട്ടറി ഷാജി ആന്റണി, ട്രഷറർ പദ്മപ്രസാദ്‌ എന്നിവർ ഏറ്റുവാങ്ങി.

അക്ഷയ പുസ്തക നിധി പ്രസിഡണ്ടും പ്രമുഖ എഴുത്തുകാരനുമായ പായിപ്ര രാധാകൃഷ്ണൻ, കേരളാ സമാജം സൂറത്ത് ഉപദേശകസമിതി അധ്യക്ഷൻ ടോമി ജോസഫ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ശ്രീമതി ശാന്തി ശിവന്റെ കലാ സംവിധാനത്തിൽ സൂറത്ത് ഓംകാരം നൃത്ത വിദ്യാലയത്തിലെ 25 കലാകാരികൾ അവതരിപ്പിച്ച മലയായാണ്മ എന്ന നൃത്തശില്പവും അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com