സുംബ ക്ലാസുകളുമായി കേരളീയ സമാജം ഡോംബിവ്‌ലി

സെപ്റ്റംബര്‍ മുതലാണ് ക്ലാസുകള്‍
Kerala Samajam Dombivli is starting Zumba classes.

സുംബ ക്ലാസുകള്‍

Updated on

താനെ: കേരളീയ സമാജം ഡോംബിവ്ലിയുടെ ആഭിമുഖ്യത്തില്‍ സുംബ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ ആരോഗ്യം സംരക്ഷിക്കാനും ഉന്മേഷദായകമായ ജീവിതശൈലി രൂപപ്പെടുത്താനുമായി ഒരുക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് പ്രവേശനം ആരംഭിച്ചു.

2026 സെപ്റ്റംബറിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. വെസ്റ്റേണ്‍, ഇന്ത്യന്‍ ഡാന്‍സ് ശൈലികള്‍ സമന്വയിപ്പിച്ചാണ് പടിപടിയായുള്ള പരിശീലനം നല്‍കുന്നത്. കേരളീയ സമാജം അംഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, മാനസിക ഉന്മേഷം നല്‍കുക, സമ്പൂര്‍ണ്ണ ശരീര വ്യായാമം സാധ്യമാക്കുക, ആത്മവിശ്വാസം വളര്‍ത്തുക എന്നിവയ്ക്കൊപ്പം എയറോബിക്, കോര്‍, ഗ്ലൂട്ട് ശക്തിപ്പെടുത്താനും സുംബ ക്ലാസുകള്‍ സഹായിക്കും. നൃത്തവും വ്യായാമവും സമന്വയിപ്പിച്ച് കൂടുതല്‍ ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9820886717

logo
Metro Vaartha
www.metrovaartha.com