
കേരള സമാജം സാംഗ്ലി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു
മുംബൈ: കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 9ന് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സമാജം പ്രസിഡന്‍റ് ഡോക്റ്റർ മധുകുമാർ നായരുടെ അധ്യക്ഷതയിലാണ് വനിതാ ദിനം ആചരിച്ചത്. കേരളസമാജം സാംഗ്ലി വനിതാ മെമ്പർമാരുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ വനിതാ പ്രാധിനിത്യത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സമാജം പ്രസിഡന്‍റ് തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.
അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്രയുടെ വനിതാ ദിനാചരണത്തിൽ പങ്കെടുത്ത എല്ലാ വനിതകളെയും യോഗം അഭിനന്ദിച്ചു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാ വനിതാ അംഗങ്ങൾക്കും പൂച്ചെടികൾ നൽകിയാണ് ആദരിച്ചത്.
ചടങ്ങിൽ സമാജം സെക്രട്ടറി ഷൈജു വി.എ, പ്രസാദ് നായർ, സജീവൻ എൻ.വി, മിനി സോമരാജ്, സിമി ഷാജി, ദേവദാസ് വി.എം, കെ.വി. ജോൺസൺ, പ്രകാശൻ പി, ശിവദാസൻ, ശൈലജ പ്രസാദ്, റുബി ജോൺസൺ, മൻജു പ്രതാപ്, അർച്ചന എന്നിവർ ആശംസകൾ അറിയിച്ചു. ഫെയ്മ വനിതാ വേദി സോണൽ സെക്രട്ടറി മിനി ശിവദാസൻ നന്ദി പറഞ്ഞു.