
കേരള സമാജം സാംഗ്ലി ഓണാഘോഷം
മുംബൈ: കേരള സമാജം സാംഗ്ലിയുടെ വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സമാജം പ്രസിഡന്‍റ് ഡോ. മധുകുമാര്‍ നായരുടെ അധ്യക്ഷതയില്‍ സാംഗ്ലി ജില്ലാ കലക്ടര്‍ അശോക് കാക്കടെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിശിഷ്ടാതിഥിയായ സമിത് ദാദാ കദം ഫാ. സിജോ ജോര്‍ജ് ,ഫെയ്മ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേഷ് കുമാര്‍ ടി.ജി. മോഹന്‍ മൂസ്സത്, പ്രസാദ് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സദസില്‍ കൗതുകമുണര്‍ത്തിയാണ് സാംഗ്ലി എംപി വിശാല്‍ ദാദാ പാട്ടീല്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്. മലാളികളുടെ കൂട്ടായ്മയും സഹകരണവും കേരളീയ ഭക്ഷണ ശൈലിയയും വാനോളം പുകഴ്ത്തിയാണ് എംപി മടങ്ങിയത്.
ഓണാംശകള്‍ നേര്‍ന്ന് സംസാരിച്ച സുരേഷ് കുമാര്‍ ടി.ജി പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും നല്‍കിവരുന്ന ആനുകൂല്യങ്ങളെ കുറിച്ചും പ്രതിപാദിച്ചു. നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ പ്രയോജനവും സുരേഷ് കുമാര്‍ വിശദീകരിച്ചു.