പുതിയ ട്രെയിനുകള്‍ വേണം; നിവേദനവുമായി കേരള സമാജം സാംഗ്ലി

ഗോവ മേഖല വഴി കേരളത്തിലേക്ക് സൗകര്യപ്രദമായ ട്രെയിനുകളില്ല.
Kerala Samajam Sangli with a petition, we need new trains

പുതിയ ട്രെയിനുകള്‍ വേണം

file image

Updated on

പൂനെ: പൂനെയിലെ മലയാളി സമൂഹം നേരിടുന്ന വിവിധ യാത്രാ വിഷയങ്ങളില്‍ പരിഹാരം തേടി മധ്യറെയില്‍വേ - പൂനെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് കേരള സമാജം സാംഗ്ലിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി

പ്രധാന ആവശ്യങ്ങള്‍

പൂനെ മേഖലയിലെ ഏറ്റവും വലിയ ജംഗ്ഷനായ മിരാജ് ജംഗ്ഷനില്‍ കോലാപ്പൂര്‍, പൂനെ, ഹുബ്ബള്ളി, സോളാപൂര്‍ തുടങ്ങിയ വിവിധ ദിശകളിലേക്കും ഗോവയിലേക്കും നിരവധി ട്രെയിനുകള്‍ പോകുന്നുണ്ട്. ഇത്രയും സൗകര്യങ്ങള്‍ നിലനില്‍ക്കെ (11097/11098) കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഇവിടെ ലഭ്യമാകുന്നുള്ളൂ. അതും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. നിലവിലെ ഗതാഗതം അനുസരിച്ച് ഇത് അപര്യാപ്തമാണ്. ബ്രോഡ്ഗേയ്ജ് പ്രവര്‍ത്തനം പൂര്‍ത്തിയായതിനാല്‍ ഇത് ആഴ്ചയില്‍ രണ്ട് തവണയാക്കണം.

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ തീര്‍ഥാടകരുടെ എണ്ണം കണക്കിലെടുത്ത് പൂര്‍ണ്ണ എക്‌സ്‌പ്രെസ്സ് കോട്ടയം അല്ലെങ്കില്‍ കൊല്ലം ജങ്ഷന്‍ വരെ നീട്ടാവുന്നതാണ്. നിലവില്‍ എറണാകുളം സൗത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് ധാരാളം കാലതാമസം നേരിടുന്നതിനാല്‍, ടെര്‍മിനസില്‍ അധിക സമയം ആവശ്യമില്ല.

നിലവില്‍, ഗോവ മേഖല വഴി കേരളത്തിലേക്ക് സൗകര്യപ്രദമായ ട്രെയിനുകളില്ല, കാരണം പഴയ എംജി ട്രെയിനുകളും നിര്‍ത്തിയിരിക്കുന്നു. ഇത് കേരളീയര്‍ക്ക് മാത്രമല്ല, പടിഞ്ഞാറന്‍ കര്‍ണാടക, ഗോവ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും സൗകര്യമൊരുക്കും. കോലാപൂരുമായുള്ള ബന്ധം കൃത്യമായി നിലനിര്‍ത്തുന്ന തരത്തില്‍ അത്തരം ട്രെയിനുകളുടെ സമയം ക്രമീകരിക്കാവുന്നതാണ്, ഇത് റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നേടിത്തരും.

മീറ്റര്‍ ഗെയ്ജ് സമയത്ത്, മിരാജില്‍ നിന്ന് ലോണ്ട, ഹുബ്ബള്ളി, സുബ്രഹ്‌മണ്യ റോഡ് വഴി മംഗലാപുരത്തേക്ക് ഒരു ജോഡി മഹാലക്ഷ്മി എക്‌സ്പ്രസ് സര്‍വീസ് നടത്തിയിരുന്നു, അത് വീണ്ടും ആരംഭിക്കണം .

സോളാപൂരില്‍ നിന്നോ നന്ദേഡില്‍ നിന്നോ പണ്ഡര്‍പൂര്‍ വഴി കേരളത്തിന്‍റെ തെക്കന്‍ ഭാഗത്തേക്ക് ട്രെയിനുകള്‍ക്ക് ധാരാളം സാധ്യതയുണ്ട്. അതനുസരിച്ച്, മിരാജ് ജങ്ഷനില്‍ ലഭ്യമായ സ്ഥലം. കോച്ചുകളുടെയും ട്രെയിനുകളുടെയും മികച്ചതും പ്രായോഗികവുമായ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സ്റ്റേബിളിങ്/വാഷിങ്/പിറ്റ് ലൈനുകള്‍ വികസിപ്പിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ് .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com